Tuesday, April 16, 2013

റോസ്,

അവസാന പോസ്റ്റിങ്ങ്‌ കഴിഞ്ഞു ഇന്നേക്ക് വര്ഷം ഒന്നര കഴിഞ്ഞെന്നു തോന്നുന്നു........
എന്തോ എനിക്ക് എഴുതാന്‍ തോന്നിയില്ല.. അത്ര തന്നെ....
ഇപ്പൊ പ്രവാസം ഒരു ശീലമായി.. 
പഴയ ഓര്മ പുസ്തകം പെന്‍സില്‍ വരകള്‍ പോലെ മായാന്‍ തുടങ്ങി...........

ഇപ്പൊ കൂട്ടിനു എനിക്കൊരു ആളുണ്ട്..
പേര് സി.............എന്റെ ജസീല മുംതാസ്........
നിരാശകളും വേദനകളും നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് കുളിര്‍ മഴയായ് വന്നവള്‍......
ഇപ്പൊ സന്തോഷവും ദുഖവും പങ്കു വെക്കപ്പെടുന്നു.............
കഴിഞ്ഞ ഒക്ടോബര്‍ പതിനാലിനായിരുന്നു ആ സുദിനം..
ഒരിക്കലും മറക്കാനാവാത്ത ഒത്തിരി ഓര്‍മ്മകള്‍ സമ്മാനിച്ച ദിനം..
പക്ഷെ, 
ഓരോ കൂടിചേരലുകള്‍കും ഒരു വേര്പാട് കൂടിയേ തീരൂ ..........
ഇപ്പൊ അഞ്ചു മാസം ആയി പ്രവാസത്തിലേക്ക് തിരിച്ചു നടന്നിട്ട്........
എങ്കിലും അവള്‍ കാത്തിരിക്കുന്നു......ഞാനും...