Tuesday, April 16, 2013

റോസ്,

അവസാന പോസ്റ്റിങ്ങ്‌ കഴിഞ്ഞു ഇന്നേക്ക് വര്ഷം ഒന്നര കഴിഞ്ഞെന്നു തോന്നുന്നു........
എന്തോ എനിക്ക് എഴുതാന്‍ തോന്നിയില്ല.. അത്ര തന്നെ....
ഇപ്പൊ പ്രവാസം ഒരു ശീലമായി.. 
പഴയ ഓര്മ പുസ്തകം പെന്‍സില്‍ വരകള്‍ പോലെ മായാന്‍ തുടങ്ങി...........

ഇപ്പൊ കൂട്ടിനു എനിക്കൊരു ആളുണ്ട്..
പേര് സി.............എന്റെ ജസീല മുംതാസ്........
നിരാശകളും വേദനകളും നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് കുളിര്‍ മഴയായ് വന്നവള്‍......
ഇപ്പൊ സന്തോഷവും ദുഖവും പങ്കു വെക്കപ്പെടുന്നു.............
കഴിഞ്ഞ ഒക്ടോബര്‍ പതിനാലിനായിരുന്നു ആ സുദിനം..
ഒരിക്കലും മറക്കാനാവാത്ത ഒത്തിരി ഓര്‍മ്മകള്‍ സമ്മാനിച്ച ദിനം..
പക്ഷെ, 
ഓരോ കൂടിചേരലുകള്‍കും ഒരു വേര്പാട് കൂടിയേ തീരൂ ..........
ഇപ്പൊ അഞ്ചു മാസം ആയി പ്രവാസത്തിലേക്ക് തിരിച്ചു നടന്നിട്ട്........
എങ്കിലും അവള്‍ കാത്തിരിക്കുന്നു......ഞാനും...

Tuesday, July 26, 2011

01-08-2009.
"രാഷ്ട്രീയവും മതവും തിരക്ക് പകര്‍ന്ന രാപകലുകല്‍കിടയിലും സര്‍ഗ മനസുള്ള ഒരു പൂമരമായി തങ്ങള്‍ നിന്നു..
പുതിയ അറിവുകള്‍ കൊണ്ട് ആ മനസ്സ് നവീകരിച്ചു കൊണ്ടിരുന്നു...
വിവരമുള്ളവര്കെ വിനയമുണ്ടാവൂ എന്ന ആപ്തവക്യതിന്റെ നേര്‍രേഖയായിരുന്നു തങ്ങള്‍.
ആ പൂമരച്ചോട്ടില്‍ ഒരു ജനത ഇരുന്നു . അവര്ക് സുഗന്ധം പകരുകയാണ് തന്റെ ജീവിത നിയോഗമെന്ന് തങ്ങള്‍ അറിഞ്ഞു .
ചില്ലകളില്‍ കൂട് കൂട്ടിയവര്‍ കരുതി, ഈ പൂമരം ഞങ്ങളുടെ കൂടാണെന്നു....
പൂമരചോട്ടിലിരിക്കുന്നവരു അറിഞ്ഞു, പൂവുകള്‍ കൊഴിയുന്നത് ഞങള്‍കു വേണ്ടി മാത്രമാണെന്ന് ....
പൂമരത്തിന്റെ സാനിധ്യം അവിടമാകെ സുഗന്ദം പരത്തുകയായിരുന്നു ...
ചില്ലകളിലും മരചോട്ടിലും ഇരുന്നവര്‍ കരുതിയതിലേറെ സുഗന്ധം അന്തരീക്ഷത്തില്‍ പറക്കുന്നുണ്ടയിരുന്നെന്നു
ഇപ്പോള്‍ നാമറിയുന്നു" .....
പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍...
ഒരു ജനതയുടെ വികാരമായിരുന്നു ...
തോരാതെ വര്‍ഷിക്കുന്ന സ്നേഹത്തിന്റെ , സന്ത്വോനതിന്റെ പെമാരിയയിരുന്നു...
ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു ..
ആ ശൂന്യതയില്‍ നിന്നും വലിയൊരു ചോദ്യചിഹ്നം ഉയര്‍ന്നു വന്നിരിക്കുന്നു ???
മനസ്സ് മരവിച്ചു പോയിരിക്കുന്നു..
കേള്കുന്നത് മുഴുവന്‍ ഒരു സ്വോപ്നമയിരുന്നെങ്കില്‍ ...

Monday, July 18, 2011

18-07-2011
Monday
ഇന്നലെ എനിക്ക് നിരാശയായിരുന്നു...
ചങ്ങലകള്‍ കൂടുതല്‍ മുറുകികൊണ്ടിരിക്കുന്നു...
എല്ലാ ബന്ദങ്ങളും എന്റെ ബന്ധസ്ഥനാക്കുന്നു
മരുപ്പച്ചയില്‍ വെള്ളമില്ലെന്ന യാഥാര്‍ത്ഥ്യം ...??"!!!!!
ഒത്തിരി നാളത്തെ സ്വോപ്നങ്ങള്‍ ഇന്നെന്റെ മുമ്പില്‍ തകര്‍ന്നടിഞ്ഞു ..
ഇപ്പോള്‍ എല്ലാം ചോദ്യങ്ങള്‍ ആവുന്നു..
ഉത്തരങ്ങള്‍ തേടിയുള്ള യാത്ര എങ്ങോട്ട്??
മരുഭൂമിയില്‍ മരുപ്പച്ചകളും നിരാശ മാത്രം നല്‍കിയാല്‍ ??
ഭാവനകള്‍എല്ലാം സ്വോപ്നങ്ങള്‍ ആകി സൂക്ഷിചിരുന്നുവെങ്കില്‍ ...
ഇനിയെല്ലാം ശൂന്യമാണ്..
ഭാവിയിലെ ഇരുളടഞ്ഞ വഴികളില്‍ ഇത്തിരി വെട്ടം തേടി .......

Wednesday, July 13, 2011

റോസ്,
എന്റെ കലവറ ശൂന്യമാണെന്നു ഞാന്‍ ഇന്നലെ തിരിച്ചറിഞ്ഞു .
ജീവിടവും..
മറ്റുള്ളവരുടെ പ്രകാശത്തിനു മുന്നില്‍ പലപ്പോഴും നിറം മങ്ങിയിരുന്നു.
തിരിച്ചരിഞ്ഞവ തിരിച്ചെടുക്കല്‍ അസാദ്യമാണ്
ഈ തട്ടകത്തിലെ കളി അവസാനിപ്പിക്കരായി .
ഇനി പുതിയൊരിടം തേടണം..
02-07-2009
വ്യാഴം .
ഇപ്പോള്‍ ആകാശം കരഞ്ഞു കൊണ്ടേയിരിക്കുന്നു ..
ഭൂമിയിപ്പോള്‍ ചിരിക്കുന്നു ..... മരങ്ങളും..
ഇപ്പോള്‍ മഴ വര്ഷിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലെക്കാന് ..
ഓരോ തുള്ളിയും സന്തോഷത്തോടെ സ്വീകരിക്കുന്നു ..
------------------
റോസ്,
അവന്‍ ഇന്നലെ വിളിച്ചിരുന്നു,
മരുഭുമിയിളിപ്പോള്‍ ചുടു കാറ്റടിച്ചു കൊണ്ടിരിക്കുന്നു ..
ഗൃഹതരത്വോതിന്റെ ഓര്‍മ്മകള്‍ അവനെ വിഷമിപ്പിക്കുന്നുന്ടെന്നു തോന്നുന്നു
ശബ്ദം വിറങ്ങലിച്ചിരുന്നു..
സ്നേഹത്തിന്റെ പൂന്തോപ്പില്‍ നിന്നും വറ്റി വരണ്ട മരുഭൂമിയിലേക്കുള്ള ദൂരം......
ഏകാന്തതയുടെ നോവരിയുകയാനവന്‍..
ഓര്‍മക അവനു കൂട്ടാവട്ടെ .... സ്വോപ്നങ്ങളും ...
01-07-2009
Wednesday.


റോസ്,
എന്റെ പൂന്തോപ്പിലിപ്പോള്‍ ഒരു വെളുത്ത പൂമ്പാറ്റ
_ മാലാഖയെ പോലെ - ഉല്ലസിച്ചു കൊണ്ടിരിക്കുന്നു ..
പൂവുകളില്‍ നിന്ന് പൂവുകളിലെക്ക്.
പക്ഷെ,
മഴത്തുള്ളികള്‍ വീണു തേനിന്റെ മധുരം കുറഞ്ഞുവോ ?!!!
ഇന്ന് പ്രഭാതത്തില്‍ വസന്തമായിരുന്നു ..
മുഖങ്ങള്‍ പ്രസന്നമായിരുന്നു.
പക്ഷെ രാത്രി ചിലരുടെ സന്തോഷം എനിക്ക് ദുഃഖമായി .
ഏകാന്തതയിലേക്ക് വീണ്ടു എറിയപ്പെട്ടത് പോലെ,
ഇനി ഞാന്‍ ഏകാന്തനാവുമോ ?!!
പലരും വിദ്യാര്‍ഥി ജീവിടതിലെക്ക് തിരിച്ചു നടക്കുന്നു .
ഒരു പാട് സോപ്നങ്ങള്‍ പണിയുന്നു ..
ഹൃദയം ചഞ്ചലമാവുന്നുവോ ...... അറിയില്ല
എന്റെ വിധി ആയിരിക്കാം ..