Tuesday, July 26, 2011

01-08-2009.
"രാഷ്ട്രീയവും മതവും തിരക്ക് പകര്‍ന്ന രാപകലുകല്‍കിടയിലും സര്‍ഗ മനസുള്ള ഒരു പൂമരമായി തങ്ങള്‍ നിന്നു..
പുതിയ അറിവുകള്‍ കൊണ്ട് ആ മനസ്സ് നവീകരിച്ചു കൊണ്ടിരുന്നു...
വിവരമുള്ളവര്കെ വിനയമുണ്ടാവൂ എന്ന ആപ്തവക്യതിന്റെ നേര്‍രേഖയായിരുന്നു തങ്ങള്‍.
ആ പൂമരച്ചോട്ടില്‍ ഒരു ജനത ഇരുന്നു . അവര്ക് സുഗന്ധം പകരുകയാണ് തന്റെ ജീവിത നിയോഗമെന്ന് തങ്ങള്‍ അറിഞ്ഞു .
ചില്ലകളില്‍ കൂട് കൂട്ടിയവര്‍ കരുതി, ഈ പൂമരം ഞങ്ങളുടെ കൂടാണെന്നു....
പൂമരചോട്ടിലിരിക്കുന്നവരു അറിഞ്ഞു, പൂവുകള്‍ കൊഴിയുന്നത് ഞങള്‍കു വേണ്ടി മാത്രമാണെന്ന് ....
പൂമരത്തിന്റെ സാനിധ്യം അവിടമാകെ സുഗന്ദം പരത്തുകയായിരുന്നു ...
ചില്ലകളിലും മരചോട്ടിലും ഇരുന്നവര്‍ കരുതിയതിലേറെ സുഗന്ധം അന്തരീക്ഷത്തില്‍ പറക്കുന്നുണ്ടയിരുന്നെന്നു
ഇപ്പോള്‍ നാമറിയുന്നു" .....
പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍...
ഒരു ജനതയുടെ വികാരമായിരുന്നു ...
തോരാതെ വര്‍ഷിക്കുന്ന സ്നേഹത്തിന്റെ , സന്ത്വോനതിന്റെ പെമാരിയയിരുന്നു...
ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു ..
ആ ശൂന്യതയില്‍ നിന്നും വലിയൊരു ചോദ്യചിഹ്നം ഉയര്‍ന്നു വന്നിരിക്കുന്നു ???
മനസ്സ് മരവിച്ചു പോയിരിക്കുന്നു..
കേള്കുന്നത് മുഴുവന്‍ ഒരു സ്വോപ്നമയിരുന്നെങ്കില്‍ ...

Monday, July 18, 2011

18-07-2011
Monday
ഇന്നലെ എനിക്ക് നിരാശയായിരുന്നു...
ചങ്ങലകള്‍ കൂടുതല്‍ മുറുകികൊണ്ടിരിക്കുന്നു...
എല്ലാ ബന്ദങ്ങളും എന്റെ ബന്ധസ്ഥനാക്കുന്നു
മരുപ്പച്ചയില്‍ വെള്ളമില്ലെന്ന യാഥാര്‍ത്ഥ്യം ...??"!!!!!
ഒത്തിരി നാളത്തെ സ്വോപ്നങ്ങള്‍ ഇന്നെന്റെ മുമ്പില്‍ തകര്‍ന്നടിഞ്ഞു ..
ഇപ്പോള്‍ എല്ലാം ചോദ്യങ്ങള്‍ ആവുന്നു..
ഉത്തരങ്ങള്‍ തേടിയുള്ള യാത്ര എങ്ങോട്ട്??
മരുഭൂമിയില്‍ മരുപ്പച്ചകളും നിരാശ മാത്രം നല്‍കിയാല്‍ ??
ഭാവനകള്‍എല്ലാം സ്വോപ്നങ്ങള്‍ ആകി സൂക്ഷിചിരുന്നുവെങ്കില്‍ ...
ഇനിയെല്ലാം ശൂന്യമാണ്..
ഭാവിയിലെ ഇരുളടഞ്ഞ വഴികളില്‍ ഇത്തിരി വെട്ടം തേടി .......

Wednesday, July 13, 2011

റോസ്,
എന്റെ കലവറ ശൂന്യമാണെന്നു ഞാന്‍ ഇന്നലെ തിരിച്ചറിഞ്ഞു .
ജീവിടവും..
മറ്റുള്ളവരുടെ പ്രകാശത്തിനു മുന്നില്‍ പലപ്പോഴും നിറം മങ്ങിയിരുന്നു.
തിരിച്ചരിഞ്ഞവ തിരിച്ചെടുക്കല്‍ അസാദ്യമാണ്
ഈ തട്ടകത്തിലെ കളി അവസാനിപ്പിക്കരായി .
ഇനി പുതിയൊരിടം തേടണം..
02-07-2009
വ്യാഴം .
ഇപ്പോള്‍ ആകാശം കരഞ്ഞു കൊണ്ടേയിരിക്കുന്നു ..
ഭൂമിയിപ്പോള്‍ ചിരിക്കുന്നു ..... മരങ്ങളും..
ഇപ്പോള്‍ മഴ വര്ഷിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലെക്കാന് ..
ഓരോ തുള്ളിയും സന്തോഷത്തോടെ സ്വീകരിക്കുന്നു ..
------------------
റോസ്,
അവന്‍ ഇന്നലെ വിളിച്ചിരുന്നു,
മരുഭുമിയിളിപ്പോള്‍ ചുടു കാറ്റടിച്ചു കൊണ്ടിരിക്കുന്നു ..
ഗൃഹതരത്വോതിന്റെ ഓര്‍മ്മകള്‍ അവനെ വിഷമിപ്പിക്കുന്നുന്ടെന്നു തോന്നുന്നു
ശബ്ദം വിറങ്ങലിച്ചിരുന്നു..
സ്നേഹത്തിന്റെ പൂന്തോപ്പില്‍ നിന്നും വറ്റി വരണ്ട മരുഭൂമിയിലേക്കുള്ള ദൂരം......
ഏകാന്തതയുടെ നോവരിയുകയാനവന്‍..
ഓര്‍മക അവനു കൂട്ടാവട്ടെ .... സ്വോപ്നങ്ങളും ...
01-07-2009
Wednesday.


റോസ്,
എന്റെ പൂന്തോപ്പിലിപ്പോള്‍ ഒരു വെളുത്ത പൂമ്പാറ്റ
_ മാലാഖയെ പോലെ - ഉല്ലസിച്ചു കൊണ്ടിരിക്കുന്നു ..
പൂവുകളില്‍ നിന്ന് പൂവുകളിലെക്ക്.
പക്ഷെ,
മഴത്തുള്ളികള്‍ വീണു തേനിന്റെ മധുരം കുറഞ്ഞുവോ ?!!!
ഇന്ന് പ്രഭാതത്തില്‍ വസന്തമായിരുന്നു ..
മുഖങ്ങള്‍ പ്രസന്നമായിരുന്നു.
പക്ഷെ രാത്രി ചിലരുടെ സന്തോഷം എനിക്ക് ദുഃഖമായി .
ഏകാന്തതയിലേക്ക് വീണ്ടു എറിയപ്പെട്ടത് പോലെ,
ഇനി ഞാന്‍ ഏകാന്തനാവുമോ ?!!
പലരും വിദ്യാര്‍ഥി ജീവിടതിലെക്ക് തിരിച്ചു നടക്കുന്നു .
ഒരു പാട് സോപ്നങ്ങള്‍ പണിയുന്നു ..
ഹൃദയം ചഞ്ചലമാവുന്നുവോ ...... അറിയില്ല
എന്റെ വിധി ആയിരിക്കാം ..

Monday, July 11, 2011

റോസ്,
വ്യാഴവട്ടം കൊണ്ട് കോര്‍ത്തെടുത്ത മുത്ത്‌ മലയില്‍ ചിലത് മാത്രം ശേഷിച്ചിരുന്നു ..
പ്രധാനപ്പെട്ടവ ..
ഇപ്പോള്‍ 'മാല' ഭലഹീനമാണ് ...
ഇടെക്കെപ്പോഴോ പിന്നെയും കൊഴിഞ്ഞു വീണു..
ഇനിയും കൊഴിഞ്ഞാല്‍ ...................
പിന്നെ ഞാന്‍ എങ്ങിനെ ????!!!!!!!
റോസ്,
ഇപ്പോള്‍ ഞാന്‍ ഏകാന്തനാണ്. എങ്കിലും സന്തോഷമുണ്ട് ..
സായാഹ്നമാനെന്റെ പ്രഭാതം .. പ്രതീക്ഷയും ,,,
മനസ്സ് തുറന്നു ചിരിക്കാന്‍ .. ഉല്ലസിക്കാന്‍ ..
പൂവുകളില്‍ നിന്ന് പൂവുകളിലെക്ക് പ്രതീക്ഷയോടെ പറക്കുന്ന
പൂമ്പാറ്റയെ പോലെ ..
----------------------------------------------------
7 pm
സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു .
അങ്ങകലെ കൂകിപ്പാഞ്ഞു അവസാനത്തെ വണ്ടിയും കടന് പോയി .
കൂടെ സന്തോഷവും ...

Saturday, July 9, 2011

റോസ്,
കലങ്ങിയും തെളിഞ്ഞും ഒഴുകുന്ന ജീവിതത്തിന്റെ പുഴക്കിപ്പോള്‍ മഴക്കാലമാണ് .
ആ കലക്ക് വെള്ളത്തില്‍ ആരൊക്കെയോ മീന്‍ പിടിക്കുന്നു ..
തെളിയാരവുംബോഴേക്കും മഴ അവസാനിച്ചിരിക്കും..
പിന്നെ, പരന്ന മണല്‍ തിട്ട പോലെ
ജീവിടം ശൂന്യമാവും .... സോപ്നങ്ങളും..
--------------------------
റോസ്,
ഗൃഹതുരതോതത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും കുറവാണ് ..
എന്തോ .. അറിയില്ല
വല്ലപ്പോഴും മുഴങ്ങുന്ന ഫോനെ ബെല്ലിലോതുങ്ങുന്ന വിശേഷങ്ങള്‍ ..
ഇപ്പോള്‍ ഉമ്മാക്ക് നോമ്പ് ആണ് .
പരിശുദ്ദിയുടെ നാളുകള്‍ ..
സ്നേഹം കൊണ്ട് ജീവിടം ബലി നല്‍കുന്നു ..
സോയം നോവറിയുന്നു,..
അകലെ ആണെങ്കിലും ഇപ്പോഴും ആ ചിറകുകള്‍ തന്നെ തണല്‍ .. എന്നും ...
----------------- ---------------------
റോസ്,
സൂര്യന്‍ അസ്തമിചിട്ടില്ലെങ്കിലും അവ്യക്തമാണ് ...
ഭാവിയിലെ വഴികള്‍ പോലെ...
മഴ മേഖങ്ങള്‍കിപ്പോള്‍ കണ്ണ്നീര്‍ കുറവാണു.
ചെയ്തു പോയ പപങ്ങളാണോ കാരണം ?/!!!
നിഷ്കളങ്ഗര്‍കിടയിലും ക്രൂരതയുടെ ഭാവങ്ങള്‍ എന്റെ ഉറക്കം കെടുത്തുന്നു ..
സുന്ദരമായ മുഖത്തെ ദ്രംഷ്ടകള്‍ പോലെ ..
എന്തോ . പോടിയവുന്നു ....
റോസ്,

മിനാരത്തിനരികെ ഇപ്പോള്‍ ശൂന്യമാണ് ..
അകലെ നിന്ന് നോക്കുമ്പോള്‍ അവ്യക്തമായ ചിലത് ഇപ്പോഴും ശേഷിക്കുന്നു ..
നൊമ്പരമായി ..
ശേഷിക്കുന്ന സ്നേഹത്തിന്റെ ഉറവയും വറ്റിപ്പോയി.

----------------------------------------
മരുക്കാടുകളില്‍ നിന്ന് ഇപ്പോഴും കുളിര്‍ തെന്നല്‍ വീശിക്കൊണ്ടിരിക്കുന്നു ..
രാപ്പാടിയുടെ സംഗീതം പോലെ,

പലപ്പോഴും സോപ്നങ്ങള്ക് നിറം പകരുന്നു..
യാത്രക്കുള്ള ഒരുക്കത്തില്‍ പലപ്പോഴും വഴികാട്ടിയാവുന്നു ...
അവിടെ ഇപ്പോഴും നനവുണ്ട്, പക്ഷെ,
അങ്ങകലെ , ഒത്തിരി ഒത്തിരി,
ഞാനും തയ്യാറെടുക്കുന്നു .. ഒരു യാത്രക്കായി
നീ എന്നെ സ്വീകരിക്കില്ലെ ...
കരയാന്‍ കണ്ണില്‍ കണ്ണ് നീരില്ല ,
നിറം പകരാന്‍ മനസ്സില്‍ നിറങ്ങളും ....
ചായ പാത്രം ഇപ്പോള്‍ ശൂന്യമാണ് ......
ഒരു തരം മരവിപ്പ് ....

Tuesday, July 5, 2011

എന്റെ ഡയറിക്കുറിപ്പുകള്‍..

29 - 06 -2009
തിങ്കള്‍
റോസ്,
ഇപ്പോള്‍ സോപ്നങ്ങള്‍ മരവിച്ചു തുടങ്ങിയിരിക്കുന്നു ..
ഒന്നിചിരിക്കുമ്പോഴും ഒറ്റപ്പെടലിന്റെ നോവരിയുന്നു ..
സൌഹ്രദത്തിന്റെ വലക്കണ്ണികള്‍കിടയിലെവിടെയോ വിള്ളലുകലുണ്ടോ ??!!
മനസ്സില്‍ നൊമ്പരങ്ങളുടെ വേലിയേറ്റം ..
ദുഃഖങ്ങള്‍ പലപ്പോഴും ദേഷ്യമായി രൂപാന്തരപ്പെടുന്നു .
സൌഹ്രദം ശത്രുതയായി തോന്നിത്തുടങ്ങിയിരിക്കുന്നു ...