Saturday, July 9, 2011

റോസ്,

മിനാരത്തിനരികെ ഇപ്പോള്‍ ശൂന്യമാണ് ..
അകലെ നിന്ന് നോക്കുമ്പോള്‍ അവ്യക്തമായ ചിലത് ഇപ്പോഴും ശേഷിക്കുന്നു ..
നൊമ്പരമായി ..
ശേഷിക്കുന്ന സ്നേഹത്തിന്റെ ഉറവയും വറ്റിപ്പോയി.

----------------------------------------
മരുക്കാടുകളില്‍ നിന്ന് ഇപ്പോഴും കുളിര്‍ തെന്നല്‍ വീശിക്കൊണ്ടിരിക്കുന്നു ..
രാപ്പാടിയുടെ സംഗീതം പോലെ,

പലപ്പോഴും സോപ്നങ്ങള്ക് നിറം പകരുന്നു..
യാത്രക്കുള്ള ഒരുക്കത്തില്‍ പലപ്പോഴും വഴികാട്ടിയാവുന്നു ...
അവിടെ ഇപ്പോഴും നനവുണ്ട്, പക്ഷെ,
അങ്ങകലെ , ഒത്തിരി ഒത്തിരി,
ഞാനും തയ്യാറെടുക്കുന്നു .. ഒരു യാത്രക്കായി
നീ എന്നെ സ്വീകരിക്കില്ലെ ...
കരയാന്‍ കണ്ണില്‍ കണ്ണ് നീരില്ല ,
നിറം പകരാന്‍ മനസ്സില്‍ നിറങ്ങളും ....
ചായ പാത്രം ഇപ്പോള്‍ ശൂന്യമാണ് ......
ഒരു തരം മരവിപ്പ് ....

No comments: